Connect with us

Malappuram

ഖുര്‍ആന്‍ പണ്ഡിതരില്‍ നിന്ന് മനസ്സിലാക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഖുര്‍ആനിക് അസംബ്ലി ശ്രദ്ധേയമായി

Published

|

Last Updated

മലപ്പുറം | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ഖുര്‍ആനിക് അസംബ്ലി ശ്രദ്ധേയമായി. നാല് വര്‍ഷക്കാലമായി നടത്തിവരുന്ന തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കോണ്‍വൊക്കേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. രണ്ടായിരത്തിലധികം പഠിതാക്കള്‍ സംബന്ധിച്ചു.

പരിപാടി കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കേണ്ടത് ഖുര്‍ആന്‍ പഠിച്ച പണ്ഡിതരില്‍ നിന്നാണെന്നും പരിഭാഷകള്‍ മാത്രം അവലംബമാക്കിയുള്ള ഖുര്‍ആന്‍ വ്യാഖ്യാനം പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാർ മുഖ്യപ്രഭാഷണം നടത്തി.

നാല് സെമസ്റ്ററുകളായി ക്രമീകരിച്ച കോഴ്‌സില്‍ നാലായിരത്തിലധികം പഠിതാക്കളാണുള്ളത്. പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനും സമസ്ത ഖാരിഉമായ യൂസുഫ് ലത്വീഫിയാണ് കോഴ്‌സിന് നേതൃത്വം നല്‍കി വരുന്നത്.

കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്, പ്രൊഫ: കെ. എം. എ റഹീം, എന്‍. അലി അബ്ദുള്ള, സി.പി സൈതലവി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി, മഅദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി മാതക്കോട്, യൂസുഫ് ലത്വീഫി വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest