National
പഞ്ചാബ് കോടതിയിൽ ഉഗ്ര സ്ഫോടനം, ഒരു മരണം; എൻ ഐ എ സംഘമെത്തും
ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനമുണ്ടായത്.
ലുധിയാന | പഞ്ചാബിൽ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ ഉഗ്ര സ്‌ഫോടനം. ഒരാൾ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. എൻ ഐ എ സംഘം ലുധിയാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ലുധിയാന നഗരത്തിന്റെ ഹൃദയഭാഗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഓഫീസിന്റെ തൊട്ടടുത്താണ് കോടതി സമുച്ഛയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമാധാനവും മൈത്രിയും തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി പ്രതികരിച്ചു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനമുണ്ടായത്.







