Connect with us

Kerala

പി എസ് സി; ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

Published

|

Last Updated

കോഴിക്കോട് | പി എസ് സി ഈമാസം 20ന് നടത്താനിരിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യപരീക്ഷാ കേന്ദ്രത്തില്‍ മാറ്റം. കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിലാണ് മാറ്റമെന്ന് പി എസ് സി അറിയിച്ചു. പി എസ് സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

എഫ് ബി കുറിപ്പ്:
കോഴിക്കോട് ജില്ലയില്‍ 2021 നവംബര്‍ 20 ന് നടത്തുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യപരീക്ഷക്ക് ജി എച്ച് എസ് എസ് കൊടുവള്ളി, കൊടുവള്ളി പി ഒ, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ട രജിസ്റ്റര്‍ നമ്പര്‍ 301638 മുതല്‍ 301837 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി പി ഒ, കോഴിക്കോട് (ഫോണ്‍: 0495 2210005, 2210446) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരാകണ്ടതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം ലഭ്യമാകുന്നതാണ്.

ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷാ അഡ്മിഷന്‍ ടിക്കറ്റ്
ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയെ സംബന്ധിച്ച ഏറ്റവും പുതിയ പി എസ് സി അറിയിപ്പ്. LGS Main Examination (Cat. No.125/207, 384/2017, 328/2019, 339/2019, 424/2019, 548/2019, 075/2020) തുടങ്ങിയ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവംബര്‍ 27ന് 2.30 മുതല്‍ 4.15 വരെ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള (OMR (Objective Type) പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

 

---- facebook comment plugin here -----

Latest