Connect with us

Malappuram

എസ് വൈ എസ് സ്ട്രൈറ്റ് ലൈന്‍ ഒലീവ് സമ്മേളനത്തിന് പ്രൗഢ തുടക്കം

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന സ്ട്രൈറ്റ് ലൈന്‍ ഒലീവ് സമ്മേളനത്തിന് പ്രൗഢ തുടക്കം. മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റും കശ്മീര്‍ യെസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൗക്കത്ത് നഈമി അല്‍ ബുഖാരി നിര്‍വഹിച്ചു. ജീവിത വിശുദ്ധിയാണ് യഥാര്‍ഥ പ്രബോധകന്റെ അടയാളമെന്നും മത രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ ഇസ്്ലാം അംഗീകരിക്കുന്നില്ലെന്നും പരസ്പര കൊലവിളികള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് എം ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന് മുന്നോടിയായി മലപ്പുറം ശുഹദാക്കള്‍, സ്വലാത്ത് നഗര്‍ സി കെ ഉസ്താദ് മഖാം സിയാറത്തുകള്‍ക്ക് സയ്യിദ് അബ്ദുല്‍ വാഹിദ് ശിഹാബ് തങ്ങള്‍, സയ്യിദ് സാഹിര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ കമ്മിറ്റിയംഗം നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വിവിധ സെഷനുകള്‍ക്ക് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി, ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്‌മാന്‍ നേതൃത്വം നല്‍കി. ടീം ഒലീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് സമാധാന സന്ദേശം കൈമാറി.

നാളെ രാവിലെ ആറിന് ഹെല്‍ത്ത് ടിപ്സോടെ പരിപാടികള്‍ ആരംഭിക്കും. 7.30 ന് സംഘ ദൗത്യം എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ ബാപ്പുട്ടി ദാരിമി എടക്കര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി കുറ്റ്യാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

Latest