Connect with us

Eranakulam

പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; സംഘർഷം

എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

ഹൈബി ഈഡന്‍ എം പി, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പാലാരിവട്ടത്ത് പ്രവർത്തകർ റോഡും ഉപരോധിക്കുന്നു. ഇതേ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

പ്രതിഷേധം പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചു. സ്ഥലത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടാതെ പിൻമാറില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.