Connect with us

Malappuram

നബിദിന സന്ദേശ റാലി; സ്വാഗത സംഘം രൂപവത്കരിച്ചു

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Published

|

Last Updated

മലപ്പുറം | മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി ബുധനാഴ്ച മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം നാലിന് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും.

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളും പ്രവര്‍ത്തകരും മഅദിന്‍ അക്കാദമി വിദ്യാര്‍ഥികളും റാലിയില്‍ അണിനിരക്കും.

റാലിയുടെ വിജയത്തിന് 313 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ചെയര്‍മാന്‍: പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വര്‍ക്കിംഗ് ചെയര്‍മാന്‍: ഇബ്‌റാഹീം ബാഖവി മേല്‍മുറി, വൈ. ചെയര്‍മാന്‍മാര്‍: പി സുബൈര്‍ കോഡൂര്‍, സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ഹംസ ഫൈസി, കെ ഇബ്‌റാഹീം ബാഖവി, ഇ എം അസീസ് മൗലവി, സുബൈര്‍ ഹാജി മങ്ങാട്ടുപുലം, ജനറല്‍ കണ്‍വീനര്‍: പി എം മുസ്തഫ കോഡൂര്‍, വര്‍ക്കിംഗ് കണ്‍വീനര്‍: എം ദുല്‍ഫുഖാര്‍ അലി സഖാഫി, കണ്‍വീനര്‍മാര്‍: മുജീബുർറഹ്മാന്‍ വടക്കേമണ്ണ, അഹ്മദലി കോഡൂര്‍, അമീന്‍ ആലത്തൂര്‍പടി, ബദ്‌റുദ്ദീന്‍ സ്വലാത്ത് നഗര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍, ഇര്‍ഫാന്‍ സഖാഫി, കോര്‍ഡിനേറ്റര്‍: ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍.

---- facebook comment plugin here -----

Latest