Connect with us

Kerala

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ്: കെ സുധാകരന്‍ പങ്കെടുക്കും; ഓണ്‍ലൈനായി മാത്രം

പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂരും പരിപാടിയിലുണ്ടാവുമെങ്കിലും ഇരുവരും പങ്കെടുക്കേണ്ട പരിപാടി വ്യത്യസ്ത സമയങ്ങളിലാണ്.

Published

|

Last Updated

കൊച്ചി | ശശി തരൂര്‍ വിഷയത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോഡ് സംസ്ഥാനതല കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂരും പരിപാടിയിലുണ്ടാവുമെങ്കിലും ഇരുവരും പങ്കെടുക്കേണ്ട പരിപാടി വ്യത്യസ്ത സമയങ്ങളിലാണ്. അതിനാല്‍, ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കിടുന്ന സാഹചര്യമുണ്ടാകില്ല. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഡി കോഡ് സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകനാണ് തരൂര്‍. ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂരും കെ സുധാകരനും പങ്കെടുക്കേണ്ടത്. കെ പി സി സി അധ്യക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാമെന്ന് സുധാകരന്‍ അറിയിക്കുകയായിരുന്നു. ചില അസൗകര്യങ്ങളുള്ളതു കൊണ്ടാണ് നേരിട്ടെത്താത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

 

Latest