Priyanka Gandhi
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബി ജെ പി പോസ്റ്ററിനെതിരേ പ്രിയങ്കാ ഗാന്ധി
ബി ജെ പി രാഹുലിനെ ഭയപ്പെടുന്നതായി കെ സുധാകരന്
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുകൊണ്ടുള്ള ബി ജെ പി പോസ്റ്ററി നെതിരേ പ്രിയങ്കാ ഗാന്ധി രംഗത്ത്. രാഷ്ട്രീയത്തെയും സംവാദത്തെയും താഴ്ന്ന നിലവാര ത്തിലെത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഏറെ ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്ര ത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? ധാര്‍മികതയെക്കുറിച്ച് നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പോലെ, പ്രതിജ്ഞകളും നിങ്ങള്‍ മറന്നുപോയോ- എന്നാണു പ്രിയങ്ക എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്.
ഭാരതം അപകടത്തിലാണ് എന്ന തലവാചകത്തോടെ, ഇതാ പുതിയകാലത്തെ രാവണന്. വിനാശകാരിയാണ് അയാള്‍. ധര്‍മവിരുദ്ധന്‍. രാമവിരുദ്ധന്‍. അയാളുടെ ലക്ഷ്യം ഭാരതത്തെ തകര്‍ക്കലാണ് – എന്ന കുറിപ്പോടെയാണ് ബി ജെ പി രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണം, ജോര്‍ജ് സോറോസിന്റെ സംവിധാനം എന്ന കുറി പ്പോടെയാണ് ഏഴുതലകളോടുകൂടിയ രാഹുലിന്റെ പോസ്റ്റര്‍ ബി ജെ പി എക്സില്‍ പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രാവേളയിലുള്ള രാഹുലിന്റെ താടിയുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചത്.
ബി ജെ പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബി ജെ പിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണു രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബി ജെ പി ക്യാമ്പ് തുടങ്ങിയത്.
ബി ജെ പിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീ കരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന് തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരുതുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബി ജെ പിയുടെ അക്രമ ആഹ്വാ നത്തി നെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബി ജെ പിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എ ഐ സി സി ആഹ്വാനം അനുസരിച്ച് ഡി സി സികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.