Connect with us

Kerala

പൂവച്ചല്‍ തിരോധാനക്കേസ്: യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി

പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ ഭര്‍ത്താവ് മാഹിന്‍ കണ്ണ് ആണ് ക്രൂരകൃത്യം ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | പൂവച്ചല്‍ തിരോധാനക്കേസില്‍ വഴിത്തിരിവ്. 11 വര്‍ഷം മുമ്പ് കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ ഭര്‍ത്താവ് മാഹിന്‍ കണ്ണ് ആണ് ക്രൂരകൃത്യം ചെയ്തത്. കൊലപാതകത്തില്‍ ഇയാളുടെ മറ്റൊരു ഭാര്യ റുഖിയക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാഹിനാണ് ദിവ്യയെയും മകളെയും വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെയും തമിഴ്‌നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം മൃതദേഹങ്ങള്‍ കടലില്‍ ഉപേക്ഷിച്ചു.

 

Latest