Connect with us

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

തോട്ടം തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. പന്നിയാര്‍ സ്വദേശി പരിമളമാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി|ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി പരിമളമാണ് മരിച്ചത്. പന്നിയാര്‍ എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. തോട്ടം തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.

തൊഴിലാളികള്‍ക്കുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പരിമളം ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. സമീപത്തുള്ള കാട്ടാനക്കൂട്ടത്തെ മാറ്റിയ ശേഷമാണ് പരിമളത്തെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

 

 

 

---- facebook comment plugin here -----

Latest