Uae
വ്യക്തിഗത ആരോഗ്യ ഇന്‍ഷ്വറന്‍സ്; വരിക്കാര്‍ക്കുള്ള പിഴ ഇളവ് കാലാവധി അബൂദബി ആരോഗ്യ വകുപ്പ് നീട്ടി

അബൂദബി | വ്യക്തിഗത ആരോഗ്യ ഇന്‍ഷ്വറന്‍സ് വരിക്കാര്‍ക്കുള്ള പിഴ ഇളവ് കാലാവധി അബൂദബി ആരോഗ്യ വകുപ്പ് നീട്ടി. ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീമുകളില്‍ ചേരാനോ പുതുക്കാനോ 2022 ജനുവരി രണ്ട് വരെയാണ് സമയം നീട്ടിനല്‍കിയത്. ഈ തീയതിക്ക് ശേഷവും ഇന്‍ഷ്വറന്‍സ് പുതുക്കാത്തവര്‍ക്ക് പ്രതിമാസം 300 ദിര്‍ഹം പിഴയും ഇളവിനു മുമ്പുള്ള പിഴയും അടയ്ക്കേണ്ടി വരും. വ്യക്തിഗത ഇന്‍ഷ്വറന്‍സ് ഉള്ളവരും വീട്ടുജോലിക്കാരും ആശ്രിതരും മാതാപിതാക്കളും ഇവരില്‍ ഉള്‍പ്പെടും.
അബൂദബിയിലെ ലൈസന്‍സുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് ഇളവ് കാലയളവ് പ്രയോജനപ്പെടുത്താന്‍ വകുപ്പ് താമസക്കാരോട് അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----