Connect with us

National

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ നാല് മുതല്‍ 22 വരെ

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ നാലു മുതല്‍ ഡിസംബര്‍ 22 വരെ നടക്കും. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വേണ്ടി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സെഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു ദിവസം നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഈ ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പുറത്താക്കല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സഭ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് സഭയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്തേക്കും.

 

 

 

Latest