National
400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍
മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി | കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി ബോട്ട് പിടിയില്‍. 77 കിലോ ഹെറോയിനുമായി പാകിസ്താനില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ടാണ് ഗുജറാത്ത് തീരത്ത് പിടിയിലായത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് ബോട്ട് പിടികൂടിയതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
പിടികൂടിയ ഹെറോയിന്‍ 400 കോടിയോളം രൂപ വിലമതിക്കും. മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിരോധ വകുപ്പിന്റെ പി ആര് ഒ ഒരു ട്വീറ്റിലൂടെയാണ് ബോട്ട് പിടികൂടിയത് അറിയിച്ചത്. ‘അല്‍ ഹുസൈനി’ എന്ന് പേരുള്ള ബോട്ടാണ് പിടിയിലായത്.
---- facebook comment plugin here -----