Connect with us

National

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഓ രാജഗോപാലിനും പത്മഭൂഷൻ

അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. 17 പേര്‍ക്ക് പദ്മഭൂഷണും 110 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | 2024-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. 17 പേര്‍ക്ക് പദ്മഭൂഷണും 110 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

കേരളത്തിൽ നിന്ന് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ പത്മഭൂഷണ് അർഹരായി. ഹോര്‍മുസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സീതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദന്‍ പട്ടേല്‍, ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാന്‍ റിന്‍പോച്ചെ (മരണാനന്തരം), പ്യാരിലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ് എന്നിവരാണ് പദ്മഭൂഷണ്‍ നേടിയ മറ്റുള്ളവർ.

മലയാളികളായ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, സ്വാമി മുനി നാരായണ പ്രസാദ്, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ.പി. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി എന്നിവർക്ക് പത്മശ്രീ ലഭിച്ചത്.

വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (സാമൂഹിക സേവനം – മരണാനന്തരം), പദ്മ സുബ്രഹ്‌മണ്യം (കല) എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.

 

---- facebook comment plugin here -----

Latest