Connect with us

Pathanamthitta

എം സി റോഡില്‍ അടൂരും പന്തളത്തും ഓവര്‍ബ്രിഡ്ജ് നിര്‍മിക്കും: ചിറ്റയം ഗോപകുമാര്‍

ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | എം സി റോഡിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി അടൂരും പന്തളത്തും ഓവര്‍ബ്രിഡ്ജിനും അടൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനും അനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

കിഫ്ബി ഫണ്ടില്‍ നിന്നും 14.64 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ നാലു നിലകളാണുള്ളത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുമുള്ള ആളുകളാണ് അടൂര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.