Ongoing News
ഫുജൈറയില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഫുജൈറ| ചുവന്ന സിഗ്നല്‍ മറികടന്ന ട്രക്ക് മലിന ജല ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. ഇതില്‍ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരണപ്പെട്ടതെന്ന് ഫുജൈറ പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മറ്റേ വാഹനത്തിലെ ഡ്രൈവര്‍ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.







