Connect with us

Kerala

കുതിരാന്‍ തുരങ്കത്തില്‍ ബൈക്ക് ആപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമര്‍ജന്‍സി എക്‌സിറ്റിലെ തൂണില്‍ ഇടിച്ചാണ് അപകടം

Published

|

Last Updated

തൃശൂര്‍ |  കുതിരാന്‍ തുരങ്കത്തിനുള്ളില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് അപകടത്തില്‍ മരിച്ചത്. എളനാട് സ്വദേശി മിഥുന്‍ (17)നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമര്‍ജന്‍സി എക്‌സിറ്റിലെ തൂണില്‍ ഇടിച്ചാണ് അപകടം.ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.

 

---- facebook comment plugin here -----

Latest