Connect with us

Kerala

കൊല്ലത്ത് വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ഒരു മരണം

അപകടത്തില്‍ പരുക്കേറ്റ മറ്റൊരു തൊഴിലാളിയായ ഇതര സംസ്ഥാനക്കാരനെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊല്ലം |  നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. കൊല്ലം ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപം ഉച്ചക്ക് പന്ത്രണ്ട് ഓടെയായിരുന്നു അപകടം.

പന്‍മല കോലം സ്വദേശി നിസാറാണ് മരിച്ചത്. വീടിന്റെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുകയായിരുന്നു. ഇതിന്റെ തട്ട് പൊളിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി ഏറെ പണിപ്പെട്ട് നിസാറിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരു തൊഴിലാളിയായ ഇതര സംസ്ഥാനക്കാരനെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

---- facebook comment plugin here -----

Latest