Connect with us

Kerala

റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം

ഇന്ന് രാവിലെയാണ് റോയല്‍ ഗ്യാസ് ഏജന്‍സി ഗോഡൗണിന് സമീപത്തെ റോഡരികില്‍ മൃതദേഹം കണ്ടത്

Published

|

Last Updated

പത്തനംതിട്ട |  ഓമല്ലൂര്‍ പള്ളത്ത് റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് റോയല്‍ ഗ്യാസ് ഏജന്‍സി ഗോഡൗണിന് സമീപത്തെ റോഡരികില്‍ മൃതദേഹം കണ്ടത്. ഓമല്ലൂര്‍ പള്ളം ബിജുഭവനില്‍ ഗോപിയാണ് (70) മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. ജീവിതത്തില്‍ പരാജയപ്പെട്ടെന്ന് ലോട്ടറി ഫലത്തിന്റെ പേപ്പറില്‍ എഴുതിയ കവര്‍ സമീപത്തു നിന്ന് കണ്ടെടുത്തു. വാര്യാപുരം ജംഗ്ഷനില്‍ ചായ, നാരങ്ങാവെള്ളം കച്ചവടവും ലോട്ടറി വില്‍പ്പനയും നടത്തിയിരുന്നയാളാണ് ഗോപി. മൃതദേഹം കോട്ടയം മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍വ് വിട്ടുകൊടുത്തു. ഭാര്യ: ലീല. മക്കള്‍: ബിജു ,ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.

Latest