Connect with us

intelligence raid

നോട്ട് കെട്ടുകള്‍ക്ക് മുകളിലിരുന്നും ഉദ്യോഗസ്ഥര്‍ എണ്ണി തീര്‍ത്തു; പിടിച്ചെടുത്തത് 177.45 കോടി രൂപ

ഇയാളുമായി സമാജ്‌വാദി പാര്‍ട്ടിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി

Published

|

Last Updated

ലക്‌നോ | കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തില്‍ റെയ്ഡ് നടന്ന സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 177.45 കോടി. ഉത്തര്‍പ്രദേശിലെ സുഗന്ധ വ്യാപാരി പീയൂഷ് ജെയിന്റെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇത്രയും അധികം തുക കറന്‍സിയായി പിടിച്ചെടുത്തത്. നോട്ട് കെട്ടുകള്‍ക്ക് മുകളിലിരുന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എണ്ണുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

രണ്ട് ദിവസം നീണ്ടുനിന്ന റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. പീയൂഷ് ജെയിനിന്റേയും ഇയാളുമായി ബന്ധപ്പെട്ട രണ്ട് പങ്കാളികളുടേയും 11 ഇടങ്ങളില്‍ റെയ്ഡ് നടന്നു. ഡയറക്ടറേറ്റ് ഓഫ് ജി എസ് ടി ഇന്റലിജന്‍സ് ആണ് റെയ്ഡ് നടത്തിയത്.

കൂടുതല്‍ റെയ്ഡുകള്‍ക്ക് സാധ്യതയുണ്ട്. കള്ളപ്പണം പീയൂഷ് ജെയിന്‍ ഷെല്‍ എന്ന കമ്പനി വഴി വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ഇയാളുമായി സമാജ്‌വാദി പാര്‍ട്ടിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. പാര്‍ട്ടി ഇത് നിഷേധിച്ചു.

---- facebook comment plugin here -----

Latest