Connect with us

Kerala

പത്മജയെ ബി ജെ പിയിലേക്ക് ആരും ക്ഷണിച്ചതല്ല; വന്നത് സ്വന്തം ഇഷ്ടപ്രകാരം: സുരേഷ് ഗോപി

പത്മജ ബി ജെ പി അംഗത്വത്തിന് താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ എനിക്കും സ്വീകാര്യമാണ്.

Published

|

Last Updated

തൃശൂര്‍ | പത്മജ വേണുഗോപാല്‍ വിഷയത്തില്‍ മനസ്സ് തുറന്ന് സുരേഷ് ഗോപി. പത്മജയെ ബി ജെ പിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പ്രതികരിച്ചു.

പത്മജ ബി ജെ പി അംഗത്വത്തിന് താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ എനിക്കും സ്വീകാര്യമാണ്. കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന കാര്യമൊക്കെ അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി ഇത്തവണ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ട് ശതമാനം കൂടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദല്‍ എന്ന രൂപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശബരി കെ റൈസ് ഇറക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.