Connect with us

NIPAH

നിപ്പാ: മൂന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയിൽ 981 പേർ

ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് | നിപ്പായുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. രാവിലെ 24 സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു.

ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ്പാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തുവെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----

Latest