kashmir accident
കശ്മീരില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം
വിവാഹ സംഘമാണ് അപകടത്തില്‍പ്പെട്ടത്
ശ്രീനഗര് | ജമ്മു കശ്മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ചിലെ ബുഫിയാസ് മേഖലയില്‍ ഇന്നലെയാണ് അപകടം. വിവാഹ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. സുരന്‍കോട്ട് സബ് ഡിവിഷനിലെ മര്‍ഹ ഗ്രാമത്തില്‍ നിന്ന് മടങ്ങുന്നതിനിടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് റോഡില്‍ നിന്നും തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.







