Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ പോകുകയായിരുന്നു.

Published

|

Last Updated

പാലക്കാട്  | നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്.്‌പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ പോകുകയായിരുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ പറയുന്നു

കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു.ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു.

 

---- facebook comment plugin here -----

Latest