Connect with us

Kerala

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ല; യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ലീഗിന് ഇനി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്‌ലിം ലീഗും ആര്‍ എസ് പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടും.

ലീഗിന് ഇനി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കാനാണ് മുന്നണി തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

സീറ്റ് വിഭജന ഫോര്‍മുല ലീഗ് അംഗീകരിച്ചുവെന്നും സതീശന്‍ പറഞ്ഞു.

 

Latest