Connect with us

Kerala

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. റൂള്‍ കര്‍വിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാവകാശം ലഭിക്കും. ജലനിരപ്പ് ഏതളവിലെത്തിയാലും ജനങ്ങളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കോടതിക്കു പുറത്ത് ചര്‍ച്ചയാകാമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് ആശാവഹമാണെന്നും പുതിയ ഡാം എന്ന ലക്ഷ്യത്തിലേക്കു തന്നെ കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest