Connect with us

ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു. സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിനു മേലേക്കാണ് തൂണ്‍ തകര്‍ന്നു വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. ഔട്ടര്‍ റിങ് റോഡില്‍ എച്ച് ബി ആര്‍ ലേയൗട്ടിലാണ് അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച് ആര്‍ ബി ആര്‍ ലേ ഔട്ടിലേക്കുള്ള റോഡിനു സമീപത്തെ തൂണാണ് തകര്‍ന്നത്. തേജസ്വിനി എന്ന യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് കൊല്ലപ്പെട്ടത്. തേജസ്വിനിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

വീഡിയോ കാണാം