National
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഡി കെ ശിവകുമാറിന് സമന്‍സ്
ന്യൂഡല്‍ഹി | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ദില്ലി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് ശിവകുമാര്‍.
ഡല്‍ഹി ഹൈക്കോടതിയാണ് ഡി കെ ശിവകുമാറിന് സോപാധിക ജാമ്യം അനുവദിച്ചത്. 25,000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.







