Connect with us

Kerala

കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പ്രതി പിടിയില്‍

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി

Published

|

Last Updated

കണ്ണൂര്‍ |  കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. അപ്പോഴാണ് കുട്ടി പീഡനത്തിനിരയായ കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

---- facebook comment plugin here -----

Latest