Connect with us

vizhinjam port

വിഴിഞ്ഞം തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ലത്തീന്‍ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളില്‍ ഏഴും അംഗീകരിച്ചതായും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്തി യിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കും. ലത്തീന്‍ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളില്‍ ഏഴും അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കി യതാണ്. സര്‍ക്കാരിനിത് ഈഗോയുടെ പ്രശ്‌നം അല്ല. പ്രശ്‌നം ഉണ്ടെങ്കില്‍ എപ്പോഴും ചര്‍ച്ചക്ക് തയ്യാറാണ്. കേരളം ഏറെക്കാലം മനസില്‍ തലോലിച്ച സ്വപ്‌നമാണു വിഴിഞ്ഞത്ത് സാക്ഷാത്കരി ക്കുന്നത്. മത്സ്യ തൊഴിലാളികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികള്‍ക്കായിരി ക്കുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിന്‍ കപ്പലില്‍ കൊണ്ടുവരുന്നതിനെയാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നു ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു. വിഴിഞ്ഞത്ത് പൂര്‍ത്തിയായത് 60 ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും എന്നാല്‍ സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളുടെ അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസില്‍ വച്ചതായും ഭരണാധികാരികള്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിന്‍ പെരേര ആരോപിച്ചു. അതേസമയം നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മ

 

---- facebook comment plugin here -----

Latest