Connect with us

National

ജമ്മു കാശ്മീരില്‍ മിനി ബസ് മറിഞ്ഞു; 5 മരണം,15 പേര്‍ക്ക് പരിക്ക്

വളവില്‍ വെച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതര പരിക്ക്. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. വളവില്‍ വെച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബില്ലവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest