Connect with us

Malappuram

മിഅ്റാജ് ആത്മീയ സമ്മേളനം ബുധനാഴ്ച സ്വലാത്ത് നഗറില്‍

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഈമാസം ഏഴിന് (ബുധന്‍) സ്വലാത്ത് നഗറില്‍ മിഅ്റാജ് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്ലിസും സംഘടിപ്പിക്കും. മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വൈകിട്ട് ആറിന് സമ്മേളനത്തിന് തുടക്കമാവും. മിഅ്‌റാജ് സന്ദേശ പ്രഭാഷണം, മിഅ്റാജ് രാവിലെ പ്രധാന ദിക്റുകള്‍, അജ്മീര്‍ ഖാജാ മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, തൗബ, പ്രാര്‍ഥന എന്നിവ നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.

 

---- facebook comment plugin here -----

Latest