Connect with us

Kerala

മാധ്യമ വാര്‍ത്തകള്‍ തെറ്റ്; താന്‍ കൊവിഡ് ബാധിതയല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  താന്‍ കൊവിഡ് ബാധിതയല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനിയുണ്ടെങ്കിലും രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. എല്ലാവരുടേയും സ്്‌നഹത്തിനും കരുതലിനും നന്ദി പറഞ്ഞാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ഞഠജഇഞ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.

അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.

 

---- facebook comment plugin here -----

Latest