Connect with us

National

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; ആയിരം കോടിയിലേറെ രൂപയുടെ എം ഡി എം എ പിടിച്ചെടുത്തു

മുംബൈയിലെ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം കണ്ടത്തിയത്.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിൽ സ്ഥിതി ചെയ്യുന്ന മയക്കുമരുന്ന് ഫാക്ടറിയിൽ നിന്ന് ആയിരം കോടിയിലധികം രൂപയുടെ എം ഡി എം എ പിടികൂടി. മുംബൈയിലെ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം കണ്ടത്തിയത്.

മുംബൈ ആന്റി നാർക്കോട്ടിക് സെല്ലിന്റെ വോർലി യൂണിറ്റ് ചൊവ്വാഴ്ചയാണ് ഗുജറാത്തിലെ ഫാക്ടറിയിൽ പരിശോധന നടത്തിയത്. റെയ്ഡിൽ 513 കിലോ എംഡിഎംഎ സംഘം കണ്ടെടുത്തു. ഈ മരുന്നുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ 1,026 കോടി രൂപ വിലവരും.

സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 7 പ്രതികളെ മുംബൈ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest