Connect with us

First Gear

മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ വില വർധിപ്പിച്ചു; പുതുക്കിയ വിലയും വിവരങ്ങളും അറിയാം

വിപണിയിലെ വിവിധ വേരിയന്റുകൾക്ക് 30,000 രൂപ വരെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ വില വർധിപ്പിച്ചു. പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് എസ്‍യുവി മോഡലിന് വരുത്തുന്ന ആദ്യ വിലവർധനവാണിത്. വിപണിയിലെ വിവിധ വേരിയന്റുകൾക്ക് 30,000 രൂപ വരെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.

വാഹനത്തിന്റെ പ്രാരംഭ പതിപ്പായ ഡെൽറ്റ വേരിയന്റിന്റെ വില മാറ്റമില്ലാതെ 16 ലക്ഷം രൂപയായി തുടരുന്നു. എന്നാൽ തൊട്ടടുത്ത വേരിയന്റായ സെറ്റ മോഡലിനാണ് ഏറ്റവും ഉയർന്ന വിലവർധനവ് ഉണ്ടായിരിക്കുന്നത്; 30,000 രൂപയാണ് ഈ മോഡലിന് വർധിച്ചത്. ആൽഫ, ആൽഫ ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് 20,000 രൂപ വീതവും വർധിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുമായി പ്ലാറ്റ്‌ഫോം പങ്കിടുന്ന ഇ വിറ്റാരയുടെ പുതുക്കിയ എക്സ് ഷോറൂം വിലകൾ ഇപ്പോൾ 16 ലക്ഷം രൂപ മുതൽ 20.21 ലക്ഷം രൂപ വരെയാണ്. ഡെൽറ്റ, സെറ്റ, ആൽഫ എന്നീ മൂന്ന് വേരിയന്റുകളിലായി 10 കളർ ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയിൽ ലഭ്യമാകുന്നത്.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ ഹാരിയർ ഇ വി, എം ജി വിൻഡ്സർ ഇ വി, ടാറ്റ കർവ് ഇ വി, മഹീന്ദ്ര ബി ഇ 6, വിൻഫാസ്റ്റ് വി എഫ് 6, എം ജി ഇസഡ് എസ് ഇ വി തുടങ്ങിയ പ്രമുഖ മോഡലുകളുമായി മത്സരിക്കുന്ന ഇ വിറ്റാരക്ക് ഈ വിലവർധനവ് തിരിച്ചടിയാകാനിടയുണ്ട്.

Content Highlights

Maruti Suzuki has announced the first price hike for its first electric SUV, the e Vitara, by up to Rs. 30,000 in India. While the base Delta variant price remains unchanged at Rs. 16 lakh, the Zeta variant sees the highest hike. The updated ex-showroom prices now range up to Rs. 20.21 lakh.

Latest