Connect with us

Kozhikode

മാനസ് സെൻ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോർഡിനേറ്റർ അശ്റഫ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ. പി പ്രദീപ്കുമാർ പതാക ഉയർത്തി.

Published

|

Last Updated

തലക്കുളത്തൂർ | സൊസൈറ്റി ഫോർ മെന്റൽ ഹെൽത്ത് കേരള ടാംഠൺ അബ്ദുൽ അസീസ് മെമ്മോറിയൽ മാനസ് സെന്റർ തലക്കുളത്തൂർ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം അടയാളപ്പെടുത്തി ആഘോഷ പരിപാടികൾ ആഘോഷിച്ചു. കോർഡിനേറ്റർ അശ്റഫ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ. പി പ്രദീപ്കുമാർ പതാക ഉയർത്തി.

മാനസ് സെന്റർ ജീവനക്കാരും അന്തേവാസികളും അണിചേർന്ന മാർച്ച് പാസ്റ്റ്, സുജിത്ത് ദേവ്, ജയരാജൻ, ഹരിദാസ്, അശ്റഫ്, സാദിഖ് എന്നിവരുടെ പ്രച്ഛന്നവേഷങ്ങൾ, പ്രസംഗം, മിമിക്രി, ഗാനാലാപനം തുടങ്ങിയവ അരങ്ങേറി. പരിപാടികൾക്ക് മാനേജർ പി ടി മൊയ്തീൻ കോയ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ പി വി വിഷ്ണു, മുഹമ്മദ് നിശാദ് നേതൃത്വം നൽകി.

Latest