Connect with us

Uae

റാക് വിമാനത്താവളത്തിൽ വൻ വികസനങ്ങൾ

"റാസ് അൽ ഖൈമയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി  ചർച്ചകൾ നടത്തിവരികയാണ്.'

Published

|

Last Updated

റാസ് അൽ ഖൈമ| റാസ് അൽ ഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങൾ തകൃതി. 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനലിന്റെ വിപുലീകരണം ആരംഭിച്ചു. നിലവിൽ 4,933 ചതുരശ്ര മീറ്റർ പുറപ്പെടൽ, 3,134 ചതുരശ്ര മീറ്റർ അറൈവൽ ടെർമിനലുകളാണുള്ളത്. സിവിൽ ഏവിയേഷൻ വകുപ്പിന്റെയും എയർപോർട്ട് ബോർഡിന്റെയും ചെയർമാനായ ശൈഖ് സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് വികസന പ്രവർത്തനങ്ങൾ. യു എ ഇയിലെ ഒരു പ്രധാന വ്യോമയാന, ടൂറിസം കേന്ദ്രമെന്ന നിലയിലേക്ക് റാസ് അൽ ഖൈമയെ ഉയർത്താനാണ് ശ്രമം. റാസ് അൽ ഖൈമയുടെ സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന് ഊർജക്ഷമതയുള്ള എൽ ഇ ഡി ലൈറ്റിംഗ്, ജിയോതെർമൽ ഹീറ്റ് പമ്പുകൾ, ജല പുനരുപയോഗ സംവിധാനങ്ങൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പുതിയ ടെർമിനലിൽ ഉൾപ്പെടുത്തും.

ഗ്രീൻ എയർപോർട്ട് അടിസ്ഥാന സൗകര്യങ്ങളിൽ ഒരു പ്രാദേശിക നാഴികക്കല്ലായിരിക്കുമിത്. തെർമോഡൈനാമിക് ഊർജ കാര്യക്ഷമത പരിഹാരങ്ങൾ നടപ്പിലാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ടെർമിനലായി മാറും. കെയ്റോ, ജിദ്ദ, പാകിസ്ഥാൻ, ഇന്ത്യ, മോസ്‌കോ, പ്രാഗ് എന്നിവയിലേക്ക് കണക്ഷനുകളുള്ള എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി കാരിയറുകളുടെ കേന്ദ്രമാണ് വിമാനത്താവളം.

“റാസ് അൽ ഖൈമയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി  ചർച്ചകൾ നടത്തിവരികയാണ്.’ ശൈഖ് സാലം പറഞ്ഞു.
പുതിയ ടെർമിനലിൽ വിപുലമായ ബാഗേജ് ഹാൻഡ്്ലിംഗ് സംവിധാനങ്ങൾ, ഇലക്ട്രോ
ണിക് ഗേറ്റുകൾ, നവീകരിച്ച കസ്റ്റംസ്, പോലീസ് സേവനങ്ങൾ, മെച്ചപ്പെട്ട പാസ്പോർട്ട് നിയന്ത്രണം എന്നിവ ഉൾപ്പെടും. സ്വകാര്യ ജെറ്റ് ഓപറേറ്റർമാരിൽ നിന്നുമുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സമർപ്പിത ഹാംഗറുകളും വിമാന പാർക്കിംഗ് ഏരിയകളും ഉൾപ്പെടുന്ന ഒരു സ്വകാര്യ വ്യോമയാന ടെർമിനലിനായി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.’ അദ്ദേഹം വെളിപ്പെടുത്തി.

2028ഓടെ ടെർമിനലിന്റെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ എയർ കാർഗോ ഓപറേറ്റർ ഇതിനകം തന്നെ റാക് വിമാനത്താവളത്തെ അതിന്റെ പ്രാദേശിക താവളമായി തിരഞ്ഞെടുത്തിട്ടുണ്ട്. മരുന്നുകൾ, കന്നുകാലികൾ, മറ്റ് സാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന 100-ലധികം ചരക്ക് വിമാനങ്ങൾ പറത്തുന്നു. ഒരു വിമാന പരിപാലന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു.

Latest