Connect with us

First Gear

മഹീന്ദ്ര ഥാര്‍ ഇലക്ട്രിക് ആഗസ്റ്റ് 15ന് പ്രദര്‍ശിപ്പിക്കും

മഹീന്ദ്ര ഥാര്‍ ഇവി കണ്‍സെപ്റ്റിന് സൈനിക ടാങ്ക് തിരിയുന്നത് പോലെ നില്‍ക്കുന്നിടത്തുനിന്ന് 360 ഡിഗ്രി തിരിയാന്‍ കഴിയുമെന്ന് സൂചനകളുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മഹീന്ദ്ര ഇന്ത്യയില്‍ നിരവധി എസ്യുവി മോഡലുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം കമ്പനി ഥാര്‍ എസ്യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്.

മഹീന്ദ്രയുടെ ആഗോളതലത്തിലുള്ള ഇവന്റ് ആഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്. ഈ പരിപാടിയില്‍ മികച്ച മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. മഹീന്ദ്ര ഥാര്‍ ഇലക്ട്രിക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഈ ഇവന്റില്‍ വെച്ച് കമ്പനി പ്രദര്‍ശിപ്പിക്കും.

മഹീന്ദ്ര ഥാര്‍ ഇവി കണ്‍സെപ്റ്റിന് സൈനിക ടാങ്ക് തിരിയുന്നത് പോലെ നില്‍ക്കുന്നിടത്തുനിന്ന് 360 ഡിഗ്രി തിരിയാന്‍ കഴിയുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതൊരു കണ്‍സെപ്റ്റ് മോഡലായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്‌ക്കെത്തുമോ എന്നത് സംബന്ധിച്ചും സ്ഥിരീകരണമൊന്നുമില്ല.

 

 

---- facebook comment plugin here -----

Latest