Connect with us

Malappuram

മഅ്ദിന്‍ സ്വലാത്ത് ആത്മീയ സംഗമം വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഈമാസം 11ന് (വ്യാഴം) സ്വലാത്ത് ആത്മീയ സംഗമവും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.

വിര്‍ദുല്ലത്വീഫ്, അനുസ്മരണ സംഗമം, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ സംഘടിപ്പിക്കും. പരിപാടിക്കെത്തുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കും.

സയ്യിദ് ഇസ്മാഈല്‍ അല്‍ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ദീന്‍ അഹ്സനി കൊല്ലം, അബ്ദുസ്സലാം മുസ്്ലിയാര്‍ കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest