Connect with us

Malappuram

മഅ്ദിന്‍ ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റിന് തുടക്കമായി

വിശുദ്ധ ഖുര്‍ആന്‍ എല്ലാ പ്രശ്നങ്ങളുടെയും പരിഹാര കേന്ദ്രമാണെന്നും ശരിയായ പണ്ഡിതരില്‍ നിന്നാണ് ഖുര്‍ആന്‍ പഠനം നടത്തേണ്ടതെന്നും സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റിന് തുടക്കമായി. സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ എല്ലാ പ്രശ്നങ്ങളുടെയും പരിഹാര കേന്ദ്രമാണെന്നും ശരിയായ പണ്ഡിതരില്‍ നിന്നാണ് ഖുര്‍ആന്‍ പഠനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള സംരംഭമാണ് ക്യൂ കോണ്‍. മൂന്ന് ഘട്ടങ്ങളിലായി നടന്ന ഖുര്‍ആന്‍ ഫെസ്റ്റില്‍ ആയിരത്തില്‍പരം വിദ്യാര്‍ഥികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 113 പേരാണ് ഗ്രാന്റ്ഫിനാലെയില്‍ മാറ്റുരയ്ക്കുന്നത്.

ഉദ്ഘാടന സംഗമത്തില്‍ വഹാബ് സഖാഫി മമ്പാട്, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ശാക്കിര്‍ സിദ്ദീഖി പയ്യനാട്, ജാഫര്‍ സഖാഫി പഴമള്ളൂര്‍, ഹസന്‍ സഖാഫി വേങ്ങര, ശക്കീര്‍ സഖാഫി കോട്ടുമല, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, സ്വബാഹ് അദനി തൃശൂര്‍, ഉമര്‍ സഖാഫി മേല്‍മുറി പ്രസംഗിച്ചു.

ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സംഗമം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി വിതരണം ചെയ്യും.

 

---- facebook comment plugin here -----

Latest