Connect with us

Education Notification

മഅ്ദിന്‍ ദഅ്‌വാ കോളജ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വിവിധ ദഅ്‌വാ കോളജിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിനു ശേഷം നടക്കും. പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

മതപരമായി മുത്വവ്വല്‍ ബിരുദവും പി ജി വരെയുള്ള ഭൗതിക പഠനവുമാണ് കോഴ്സിലുണ്ടാവുക. തീര്‍ത്തും സൗജന്യമായി നടക്കുന്ന കോഴ്സില്‍ ഫോറിന്‍ ഭാഷാ പഠനം, നെറ്റ്, ജെ ആര്‍ എഫ് പരിശീലനം, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി റെഗുലര്‍ വിദ്യാഭ്യാസ സൗകര്യം, ലൈഫ് സ്‌കില്‍ ഡവലപ്മെന്റ്, പ്രസംഗ എഴുത്ത് പരിശീലനം തുടങ്ങിയവയുമുണ്ടാകും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ മെയ് 10 ന് മുമ്പായി www.madin.edu.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: 9072 310 111, 9072 310 222.

 

Latest