Connect with us

Alappuzha

മഅദിന്‍ ഓഫ് ക്യാമ്പസ് ഉദ്ഘാടനവും ആത്മീയ സംഗമവും നാളെ ആറാട്ടുപുഴയില്‍

സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും

Published

|

Last Updated

ആറാട്ടുപുഴ | വിദ്യാഭ്യാസ കാരുണ്യ മേഖലയില്‍ ഏറെ ശ്രദ്ധേയമായ മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയുടെ ഓഫ് ക്യാമ്പസ് ഉദ്ഘാടനവും ആത്മീയ സംഗമവും നാളെ ഞായറാഴ്ച രാത്രി ഏഴിന് ആറാട്ടുപുഴ എസി പള്ളി മര്‍ഹൂം ഉമര്‍ ഹാജി നഗറില്‍ നടക്കും. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ആറാട്ടുപുഴ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞു അധ്യക്ഷത വഹിക്കും. മഅദിന്‍ അക്കാദമി കോളേജ് ഓഫ് ഇസ്‌ലാമിക് ദഅവ പ്രിന്‍സിപ്പൽ പി ഇബ്‌റാഹീം ബാഖവി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ജാബിര്‍ ബുഖാരി അല്‍ മള്ഹരി പ്രാര്‍ഥന നടത്തും.

സയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ഹാമിദ് കോയ ബാഫഖി നാസര്‍ തങ്ങള്‍ ആലപ്പുഴ, സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹ മുസ്‌ലിയാര്‍ കായംകുളം, അല്‍ മുഅസ്സിസതുല്‍ ഇസ്‌ലാമിയ്യ ട്രസ്റ്റ് ജനാബ് യൂനുസ് മാസ്റ്റര്‍, ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുറഊഫ് ഫൈസി, ജലാലുദ്ധീന്‍ മന്നാനി, സ്വാലിഹ് മദനി, മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് കെ വൈ അബ്ദുറഷീദ്, ജനാബ് അബ്ദുറശീദ്, പൂപ്പലം അശ്‌റഫ് സഖാഫി, ബശീര്‍ സഅദി വയനാട് എന്നിവര്‍ പ്രസംഗിക്കും.

Latest