Connect with us

lulu hyper market

ജിദ്ദ മദീന റോഡിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

ജിദ്ദയിൽ അടുത്തിടെയുണ്ടായ പ്രളയം ബാധിച്ച 1,500 കുടുംബങ്ങൾക്ക് ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ 29ാം ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലാഫ് ബിൻ ഹുസ്സൈൻ അൽ ഉതൈബിയാണ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അശ്റഫ് അലിയുടെ സാന്നിധ്യത്തിൽ ജിദ്ദ റുവൈസ് ജില്ലയിലുള്ള ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

1,10,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ജിദ്ദയിൽ അടുത്തിടെയുണ്ടായ പ്രളയം ബാധിച്ച 1,500 കുടുംബങ്ങൾക്ക് ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി ഉദ്ഘാടന ചടങ്ങ് അനാഡംബരമാക്കുകയായിരുന്നുവെന്ന് എം എ അശ്റഫ് അലി അറിയിച്ചു.

സഊദിയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പിനോട് ഭരണകൂടം കാണിക്കുന്ന സഹകരണത്തിനും സന്മനസ്സിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ലുലു സഊദി ഡയറക്ടർ ശഹീം മുഹമ്മദ്, ജിദ്ദ റീജ്യനൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു
---- facebook comment plugin here -----

Latest