Connect with us

കേന്ദ്രസര്‍ക്കാറിന്റെ സ്വകാര്യ വല്‍ക്കരണ നയത്തെ പിന്‍തുണയ്ക്കുന്ന കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
പൊതുമേഖല സ്വകാര്യവല്‍ക്കരണത്തെ ബിജു പ്രഭാകര്‍ പിന്തുണയ്ക്കുന്നുവെന്ന് കാനം കുറ്റപ്പെടുത്തി. ഇത് എല്‍ ഡി എഫിന്റെ നയമല്ല. ബിജു പ്രഭാകര്‍ പൊതുവേദിയില്‍ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനം നടത്തിയ ആളെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു

വീഡിയോ കാണാം

---- facebook comment plugin here -----

Latest