Connect with us

Kerala

എല്‍ജെഡിക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കില്ല; എന്‍ സി പിയില്‍ തോമസ് കെ തോമസിനും നിരാശപ്പെടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍

കെ കൃഷ്ണന്‍കുട്ടിയെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ ജെഡിഎസിലെ ഒരു വിഭാഗം ചരടുവലി നടത്തുന്നു

Published

|

Last Updated

തിരുവനന്തപുരം |  എല്‍ജെഡി മന്ത്രിസ്ഥാനത്തിന് സാധ്യതയില്ലെന്ന് സൂചന. എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി തീരുമാനിച്ചിട്ടുണ്ടെങ്കിലും ലഭിക്കില്ലെന്നാണ് അറിയുന്നത്. മന്ത്രി സ്ഥാനം സംബന്ധിച്ച് നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഇടത് മുന്നണി.

അതേ സമയം, കെ കൃഷ്ണന്‍കുട്ടിയെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ ജെഡിഎസിലെ ഒരു വിഭാഗം ചരടുവലി നടത്തുന്നുണ്ടെങ്കിലും ഫലം കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയില്‍ മന്ത്രിയാകാന്‍ തോമസ് കെ തോമസും നീക്കങ്ങള്‍ ആരംഭിച്ചു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണുമെന്നും രണ്ടര വര്‍ഷത്തിന് ശേഷം എ കെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു. എന്നാല്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയ്ക്ക് തോമസ് കെ തോമസിനോട് താത്പര്യമില്ലെന്നാണ് സൂചന.

മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിനായി വിവിധ മുന്നണികള്‍ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം

Latest