Connect with us

Malappuram

ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്- പി എസ് സി ഓറിയന്റേഷൻ 19ന്

പ്രമുഖ എക്സ്പേർട്ട്  ട്രെയിനർ ബക്കർ കൊയിലാണ്ടി നേതൃത്വം നൽകും.

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ  മഞ്ചേരിയിൽ നിലവിൽ വന്ന ബഹുമുഖ വിദ്യാഭ്യാസ സംരംഭമായ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ  പി എസ് സി ഓറിയന്റേഷൻ പ്രോഗ്രാം ഈ മാസം 19ന് കാലത്ത് 9 മണി മുതൽ നടക്കും. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്യും. പ്രമുഖ എക്സ്പേർട്ട്  ട്രെയിനർ ബക്കർ കൊയിലാണ്ടി നേതൃത്വം നൽകും.
ഡയറക്‌ടർമാരായ എ പി ബഷീർ ചെല്ലക്കൊടി, പ്രൊഫ. എം അബ്ദുറഹ്മാൻ, പി കെ അബ്ദുസമദ്, നൗഫൽ കോഡൂർ, അഡ്വ. മമ്മോക്കർ, ഡോ. സി പി അഷ്റഫ്, അബൂസ്വാലിഹ്, സി കെ ശക്കീർ, സിറാജ് കിടങ്ങയം, എ സി ഹംസ, പി പി മുജീബ് റഹ്മാൻ സംസാരിക്കും.