Connect with us

Kerala

തെറ്റ് ചെയ്‌തോയെന്ന് സമൂഹം വിലയിരുത്തട്ടെ; പോലീസ് നടപടി കൊടുംക്രൂരത: പി സി ജോര്‍ജ്

ഇത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തിരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരായ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി സി ജോര്‍ജ് . താന്‍ തെറ്റ് ചെയ്‌തോയെന്ന് സമൂഹം വിലയിരുത്തട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പോലീസ് മുന്നില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പോലീസിനോടും അതിന്റെ ഭരണ കര്‍ത്താക്കളോടും ചോദിക്കണം. കോടതി അനുവദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി സിജോര്‍ജ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പി സി ജോര്‍ജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തിരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാര്‍ഥ പിന്തുണയുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു.

 

---- facebook comment plugin here -----