Connect with us

Kerala

എൽ ഡി എഫ് നേതൃയോഗം ഇന്ന്

അടുത്ത നാല് വർഷത്തേക്കുള്ള സർക്കാറിന്റെ വികസന പദ്ധതികളുടെ അവലോകനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

Published

|

Last Updated

തിരുവനന്തപുരം | ഗവർണർ – സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ എൽഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തരയ്ക്ക് എകെജി സെന്ററിൽ ആണ് യോഗം.

അടുത്ത നാല് വർഷത്തേക്കുള്ള സർക്കാറിന്റെ വികസന പദ്ധതികളുടെ അവലോകനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. സിപിഐഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരളരേഖയുടെ ചുവട് പിടിച്ചാകും ചർച്ചകൾ.

ഈ മാസം 15ന് പ്രഖ്യാപിച്ച രാജ്ഭവൻ പ്രതിഷേധ കൂട്ടായ്മയുടെ ഒരുക്കങ്ങളും വിലയിരുത്തും.

Latest