Connect with us

kunnamkulam accident

കുന്നംകുളം അപകടം: പിക്ക് അപ്പ് വാന്‍, കെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്ത് കാല്‍നടയാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ പിക്ക്അപ്പ് വാന്‍ ഡ്രൈവറും കെ സ്വിഫ്റ്റ് ഡ്രൈവറും അറസ്റ്റില്‍. വാന്‍ ഡ്രൈവര്‍ സൈനുദീന്‍, ബസ് ഡ്രൈവര്‍ വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പെരിസ്വാമിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പെരിസ്വാമിയെ വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന കെ സ്വിഫ്റ്റ് പെരിയ സ്വാമിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest