Connect with us

Kozhikode

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ പ്രഖ്യാപനവും പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ പ്രഖ്യാപനവും പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു. ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ വൈഷ്ണവി പരിസ്ഥിതി പ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ യങ് പ്രൊഫഷന്‍ നിരഞ്ജന ആശംസകളര്‍പ്പിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥന്‍, സെക്രട്ടറി വി സുരേഷ് ബാബു, വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ എന്നിവരെ ആദരിച്ചു.

എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു